ബിജെപി ദേശീയ സെക്രട്ടറി വിജയ രഹാട്കര്‍ വനിത കമ്മീഷന്‍ അധ്യക്ഷ

ബിജെപി ദേശീയ സെക്രട്ടറി വിജയ രഹാട്കര്‍ വനിത കമ്മീഷന്‍ അധ്യക്ഷ

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അധ്യക്ഷയായി വിജയ കിഷോർ രഹാട്കറിനെ നിയമിച്ച്‌ കേന്ദ്രം. ഓഗസ്റ്റ് 6 ന് രേഖാ ശർമ്മയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. 1990-ലെ ദേശീയ വനിതാ കമ്മീഷൻ ആക്ടിന്റെ സെക്ഷൻ 3 പ്രകാരം 3 വർഷത്തേക്കാണ് നിയമനം.

വിജയ കിഷോർ ഉടൻ തന്നെ ചുമതലയേല്‍ക്കുമെന്നും കേന്ദ്രം ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കും. നിലവില്‍ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ദേശീയ സെക്രട്ടറിയും പാർട്ടിയുടെ രാജസ്ഥാൻ ഘടകത്തിന്റെ സഹ-ഇൻചാർജുമാണ് വിജയ കിഷോർ രഹാട്കർ. ബിജെപി മഹിളാ മോർച്ചയുടെ ദേശീയ പ്രസിഡന്റായിരുന്നു. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി പാർട്ടിക്കുള്ളില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

TAGS : BJP | CENTRAL GOVERNMENT
SUMMARY : BJP national secretary Vijaya Rahatkar is the chairperson of the Women’s Commission

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *