ഉഷ്ണതരംഗം; ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി

ഉഷ്ണതരംഗം; ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യം പരിഗണിച്ച് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട്‌ ആവശ്യപ്പെട്ട് ബിജെപി. മെയ്‌ 7നാണ് സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ്. പോളിങ് സമയം രാവിലെ 6 മുതൽ വൈകിട്ട് 7 വരെയാക്കി മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിലവിൽ രാവിലെ 7 മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ് സമയം.

അനിയന്ത്രിതമായ ചൂട് കാരണം 10 മണി മുതൽ 5 മണി വരെ നീണ്ട ക്യുവിൽ നിന്ന് വോട്ടുചെയ്യുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാണ്. 14 പാർലമെൻ്റ് മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വടക്കൻ കർണാടകയിൽ ശരാശരി താപനില 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണ്.

ഈ മണ്ഡലങ്ങളിൽ 40 വയസ്സിന് മുകളിലുള്ള വോട്ടർമാരുടെ എണ്ണം കൂടുതലാണെന്നും പരമാവധി വോട്ടർമാർക്ക് അനുകൂലമായ സാഹചര്യം ഒരുക്കണമെന്നും ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട്‌ ആവശ്യപ്പെട്ടു. ഏപ്രിൽ 26 നായിരുന്നു സംസ്ഥാനത്തെ 14 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *