മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടി നൽകണം; രാഹുൽ ഗാന്ധിക്ക്  ബിജെപിയുടെ വക്കീല്‍ നോട്ടീസ്

മാപ്പ് പറയണം, അല്ലെങ്കിൽ 100 കോടി നൽകണം; രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ വക്കീല്‍ നോട്ടീസ്

മഹാരാഷ്ട്ര: രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ. വോട്ട് ചെയ്യാൻ വിനോദ് താവ്ഡെ ജനങ്ങൾക്ക് പണം നൽകിയെന്ന കോൺഗ്രസിന്റെ ആരോപണത്തിലാണ് നോട്ടീസ്. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, വക്താവ് സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കാണ് വിനോദ് താവ്‌ഡെ നോട്ടീസ് അയച്ചിരിക്കുന്നത്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിനോദ് താവ്‌ഡെയില്‍ നിന്ന് അഞ്ച് കോടി രൂപ പിടിച്ചെടുത്തുവെന്നും ഇത് വോട്ടര്‍മാർക്ക് കൈമാറാന്‍ കൊണ്ടുവന്നതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. എന്ന ആരോപണം തെറ്റാണെന്നും തന്നെയും തന്റെ പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണെന്നും ആരോപിച്ചാണ് താവെഡെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ തലേദിവസമാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവായ വിനോദ് താവ്‌ഡെയുമായി ബന്ധപ്പെട്ട വിവാദമുണ്ടായത്.

TAGS: NATIONAL | RAHUL GANDHI
SUMMARY: BJP Leader Vinod Tawde sends Rs 100 crore defamation notice to Rahul Gandhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *