തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചതിന്റെ സന്തോഷം; നേർച്ചയായി വിരൽ മുറിച്ച് പ്രവർത്തകൻ

തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചതിന്റെ സന്തോഷം; നേർച്ചയായി വിരൽ മുറിച്ച് പ്രവർത്തകൻ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ദുര്‍ഗേഷ് പാണ്ഡെയാണ് (30) കാളി ക്ഷേത്രത്തില്‍ നേർച്ചയായി തന്റെ വിരല്‍ സമര്‍പ്പിക്കുകയായിരുന്നു.

വോട്ടെണ്ണല്‍ ദിവസം ഇന്ത്യ മുന്നണി മുന്നിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ ഇയാള്‍ കാളി ക്ഷേത്രത്തിലെത്തി നേർച്ച നടത്തുകയായിരുന്നു. പിന്നീട് എന്‍ഡിഎ ഭൂരിപക്ഷം ഉയര്‍ത്തിയപ്പോള്‍ വീണ്ടും കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരല്‍ മുറിച്ച് സമര്‍പ്പിക്കുകയായിരുന്നു.

എന്നാൽ ചോര നില്‍ക്കാതെ വന്നതോടെ തുണിയെടുത്ത് കൈയില്‍ ചുറ്റിയെങ്കിലും രക്തം നില്‍ക്കായതോടെ വീട്ടുകാര്‍ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിലെ ഡോക്ടർമാർ രക്തസ്രാവം തടയാൻ ശസ്ത്രക്രിയ നടത്തി. ചികിത്സ വൈകിയതിനാൽ മുറിച്ചുകളഞ്ഞ വിരൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർക്കായില്ല. നിലവിൽ ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

TAGS: ELECTION| BJP| CHATTISGARH
SUMMARY: Bjp worker chops off finger amid nda successful winning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *