ഗവര്‍ണറുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

ഗവര്‍ണറുടെ പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. തിരുവനനന്തപുരം കാരമൂട് ബിഷപ് പെരേര സ്‌കൂളിലെ വാർഷിക പരിപാടിയിലാണ് വിലക്ക്. രക്ഷിതാക്കള്‍ കറുത്ത വസ്ത്രം ധരിച്ച് വരരുതെന്നാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം. ബുധനാഴ്ച വൈകിട്ടാണ് വാര്‍ഷികാഘോഷം.

രക്ഷിതാക്കള്‍ ഈ ദിവസം കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മറ്റന്നാളാണ് സ്‌കൂളിന്റെ 46-ാമത് വാര്‍ഷികാഘോഷം നടക്കുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച്‌ പ്രിന്‍സിപ്പാള്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എന്നാല്‍ പരിപാടിയിലേക്ക് വരുന്നവര്‍ കറുപ്പ് വസ്ത്രം ധരിക്കരുത് എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

TAGS : LATEST NEWS
SUMMARY : Black dress banned at Governor’s event

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *