ജമ്മു കശ്മീരില്‍ ആക്രിക്കടയില്‍ സ്‌ഫോടനം; നാല് മരണം

ജമ്മു കശ്മീരില്‍ ആക്രിക്കടയില്‍ സ്‌ഫോടനം; നാല് മരണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ സോപോറിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായത്. നസീര്‍ അഹമ്മദ് നദ്റൂ, അസം അഷ്റഫ് മിര്‍, ആദില്‍ റാഷിദ് ഭട്ട്, അബ്ദുല്‍ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരും സോപോര്‍ സ്വദേശികളാണ്.

ആക്രി സാധനങ്ങൾ ഇറക്കുന്നതിന് ഇടയിലാണ് സ്ഫോടനമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : JAMMU KASHMIR | BLAST
SUMMARY : Blast at fire shop in Jammu and Kashmir; Four deaths

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *