ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 13 മരണം

ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 13 മരണം

​ഗാന്ധിന​ഗർ: ഗുജറാത്ത് ബനസ്‌കന്തയിൽ പടക്കനിർമാണശാലയിലെ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ തകർന്നു. ആളുകൾ കുടുങ്ങി കിടക്കുന്നുവെന്ന് സൂചന.

രാവിലെ 9:45 ഓടെ ഒരു വലിയ സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീഴുകയായിരുന്നു. ഫാക്ടറിയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ബനസ്‌കന്ത കളക്ടർ മിഹിർ പട്ടേൽ പറഞ്ഞു. നാല് പേർക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണ്. സ്ഫോടനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ പുരോ​ഗമിക്കുകയാണ്. ഉച്ചക്ക് 12 മണിയോടു കൂടിയായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തെ തുടർന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
<br>
TAGS : FIRE CRACKERS | GUJARAT | BLAST
SUMMARY : Blast at firecracker factory in Gujarat; 13 death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *