പടക്ക വില്‍പ്പന ശാലയിലെ സ്‌ഫോടനം; ഗുരുതരമായി പരുക്കേറ്റ ഉടമസ്ഥന്‍ മരിച്ചു

പടക്ക വില്‍പ്പന ശാലയിലെ സ്‌ഫോടനം; ഗുരുതരമായി പരുക്കേറ്റ ഉടമസ്ഥന്‍ മരിച്ചു

തിരുവനന്തപുരം: പാലോട് നന്ദിയോട് ആലംപാറയില്‍ പടക്ക വില്‍പനശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉടമസ്ഥന്‍ മരിച്ചു. പടക്കകടയുടെ ഉടമസ്ഥന്‍ ഷിബു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണപ്പെട്ടത്.

അതേസമയം പരിശോധനയില്‍ അളവില്‍ കൂടുതല്‍ പടക്കം ഷെഡില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.
ആലംപാറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമുരുക പടക്ക വില്‍പ്പന ശാലയിലാണ് ഇന്നലെ രാവിലെ തീ പിടിച്ചത്. സംഭവം നടക്കുന്ന സമയത്ത് ഉടമസ്ഥന്‍ മാത്രമായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം.

TAGS : THIRUVANATHAPURAM | FIRE |FIRECRACKERS | DEAD
SUMMARY : Blast at firecracker shop; The owner was seriously injured and died

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *