അമൃത്സറില്‍ സ്ഫോടനം; ഭീകരനെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടു

അമൃത്സറില്‍ സ്ഫോടനം; ഭീകരനെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടു

അമൃത്സർ: പഞ്ചാബിലെ അമൃത്സറില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ ഒരാള്‍ കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് പോലീസ് സംശയിക്കുന്ന ഒരാളാണ് മരിച്ചത്. ഖലിസ്ഥാൻ ഭീകരനെന്ന് സംശയിക്കുന്ന ഒരാളാണ് കൊല്ലപ്പെട്ടത്. നാല് പേർക്ക് പരുക്കേറ്റു. പ്രദേശത്ത് മുമ്പ് വെച്ചുപോയിരുന്ന ബോംബ് എടുക്കാൻ വന്നയാളാണ് മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

സംഭവം അറിഞ്ഞെത്തിയ പോലീസ് കണ്ടത് ഗുരുതരമായി പരിക്കേറ്റയാളെയാണ്. ഇയാളെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സ്ഥലം പരിശോധിക്കാൻ ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ നടന്നുവരുന്നതായി വിവരങ്ങള്‍ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കൊല്ലപ്പെട്ടയാള്‍ ഭീകരൻ തന്നെയാകുമെന്ന് കരുതുന്നുവെന്നും പോലീസ് പറഞ്ഞു.

TAGS : LATEST NEWS
SUMMARY : Blast in Amritsar; Suspected terrorist killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *