ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം

ഡൽഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പിവിആര്‍ സിനിമാതിയേറ്ററിനും ബേക്കറിക്കും സമീപമാണ് സ്‌ഫോടനം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി. എന്‍ഐഎയും പോലീസും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ ആർക്കും പരിക്കേല്‍ക്കുകയോ എന്തെങ്കിലും വിധത്തിലുള്ള നാശനഷ്‌ടങ്ങള്‍ റിപ്പോർട്ട് ചെയ്യുകയോ ചെയ്‌തിട്ടില്ല.

പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം കഴിഞ്ഞ മാസം സ്ഫോടനം ഉണ്ടായിരുന്നു. സ്ഫോടനത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമൊന്നും ഉണ്ടായിരുന്നില്ല. പാര്‍ക്കിന്റെ അതിര്‍ത്തി ഭിത്തിക്ക് സമീപമാണ് ഇന്നത്തെ സ്‌ഫോടനം നടന്നത്.

TAGS : DELHI
SUMMARY : Blast in Delhi’s Prashant Vihar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *