ഡൽഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

ഡൽഹിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

ന്യൂഡൽഹി: ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ആർക്കും പരുക്കില്ല. ഡൽഹി പോലീസും ഫോറൻസിക് സംഘവും സ്‌കൂളില്‍ അടക്കം പരിശോധന നടത്തുകയാണ്.

സ്‌കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സമീപ വാസികളില്‍ ചിലർ പറയുന്നത്. ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം വരേണ്ടതുണ്ട്. പൊട്ടിത്തെറിയില്‍ സ്‌കൂളിന്റെ ഭിത്തി തകർന്നിട്ടുണ്ട്. സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

സംഭവം നടക്കുമ്പോൾ സമീപത്ത് ഉണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടിട്ടുണ്ട്. സ്‌കൂളിന് സമീപത്ത് നിന്നും പുക ഉയരുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. സ്‌കൂളിന് സമീപം പൊട്ടിത്തെറി നടന്നതിന്റെ ശബ്‍ദം കേട്ടതായി സമീപവാസികളില്‍ ചിലർ പറഞ്ഞിട്ടുണ്ട്.

TAGS : DELHI | BLAST
SUMMARY : Blast near CRPF school in Delhi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *