വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപം സ്ഫോടനം

വനം വകുപ്പിന്റെ ചെക്ക്പോസ്റ്റിന് സമീപം സ്ഫോടനം

ബെംഗളൂരു: ഉത്തര കന്നഡയിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപം സ്ഫോടനം റിപ്പോർട്ട്‌ ചെയ്തു. വന്യമൃഗങ്ങളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന ക്രൂഡ് ബോംബ് സ്ഫോടനമാണ് നടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജോയിഡ താലൂക്കിലെ ഹുദാസ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം മാധ്യമപ്രവർത്തകരുടെ കാർ കടന്നുപോകുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്.

കാറിൻ്റെ ടയറിനടിയിൽ പെട്ടാണ് ക്രൂഡ് ബോംബ് പൊട്ടിത്തെറിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, തീവ്രത കുറഞ്ഞ സ്ഫോടനം ആണ് ഉണ്ടായതെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലോക്കൽ പോലീസ് അറിയിച്ചു. പത്രപ്രവർത്തകർ താലൂക്ക് തല ജന സ്പന്ദന പരിപാടിയിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. സംഭവത്തിൽ തുടർന്ന് ജോയ്‌ഡ ലോക്കൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | BLAST
SUMMARY: Minor blast near forest check-post in Uttara Kannada

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *