ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയെ തകർത്തത് ആവേശപോരിൽ

ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയെ തകർത്തത് ആവേശപോരിൽ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ വിജയം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫിസിയെ ആവേശ പോരിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് തകർത്തത്. നോഹ സദൂയിയാണ് കൊമ്പന്മാരുടെ വിജയ ​ഗോൾ നേടി വിലപ്പെട്ട മൂന്ന് പോയിന്റും സമ്മാനിച്ചത്. ഇതോടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് കയറാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. മത്സരം തുടങ്ങി നാലാം മിനിട്ടിൽ തന്നെ ‍ഒഡീഷ കേരളത്തെ ഞെട്ടിച്ചു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത ജെറി സച്ചിനെ കാഴ്ചക്കാരനാക്കി പന്ത് കാെമ്പന്മാരുടെ വലയിലെത്തു.

മറുപടി ​ഗോളിനായി ബ്ലാസ്റ്റേഴ്സ് ആദ്യ പകുതി മുഴുവൻ വിയർത്ത് കളിച്ചെങ്കിലും ഒഡീഷയുടെ പ്രതിരോധം ഇതിനനുവ​ദിച്ചില്ല. എന്നാൽ രണ്ടാം പകുതിയിൽ കളിമാറി. 73-ാം മിനിട്ടിൽ സൂപ്പർ സബ്ബായി മൈതാനത്ത് ഇറങ്ങിയ ജീസസ് ജിമിനസ് ബ്ലാസ്റ്റേഴ്സിന് ലീ​ഡ് നൽകി. 95-ാം മിനിട്ടിൽ ഉ​ഗ്രനൊരു സ്ട്രൈക്കിൽ മൂന്നാം ​ഗോളും കൊമ്പന്മാർക്ക് വിജയവും സമ്മാനിക്കുകയായിരുന്നു നോഹ. 20 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.

TAGS: SPORTS | FOOTBALL
SUMMARY: Kerala blasters beats Odisha in ISL

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *