മകന്‍ മരിച്ചത് അറിഞ്ഞില്ല; മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം

മകന്‍ മരിച്ചത് അറിഞ്ഞില്ല; മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം

ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ അന്ധരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം. ഹൈദാരാബാദിലാണ് സംഭവം. ബ്ലൈൻഡ് കോളനിയിലെ വീട്ടിൽ നിന്ന് രൂക്ഷ ദുർ​ഗന്ധം വമിച്ചതോടെ അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

വിരമിച്ച സർക്കാർ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും 30-കാരനായ ഇളയ മകൻ പ്രമോ​ദുമാണ് പ്രദേശത്തെ വാടകവീട്ടിൽ താമസിച്ചിരുന്നത്. മദ്യപാനിയായിരുന്ന പ്രമോദിനെ ഉപേക്ഷിച്ച് ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെ ഭക്ഷണത്തിനും വെള്ളത്തിനുമായി ദമ്പതികൾ മകനെ വിളിച്ചെങ്കിലും മറുപടിയൊന്നുമുണ്ടായിരുന്നില്ല.

അവശരായതിനാൽ ഇവരുടെ ശബ്ദം അയൽവാസികൾക്കും കേൾക്കാനായിരുന്നില്ലെന്നും ​നാ​ഗോൾ ഇൻസ്പെക്ടർ സുര്യനായ്ക് പറഞ്ഞു. പോലീസ് വീട്ടിലെത്തുമ്പോൾ ദമ്പതികൾ ആ​​ഹാരം കിട്ടാതെ അർദ്ധബോധാവസ്ഥയിലായിരുന്നു. പിന്നീട് പോലീസെത്തി വെള്ളവും ഭക്ഷണം വാങ്ങിനൽകി.

പ്രമോദ് നാലോ അഞ്ചോ ദിവസം മുൻപ് ഉറക്കത്തിൽ മരിച്ചിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. മരണ കാരണം റിപ്പോർട്ട് കിട്ടിയാലെ വ്യക്തമാകൂയെന്ന് പോലീസ് പറഞ്ഞു.

TAGS: NATIONAL | DEATH
SUMMARY: Blind Couple stay with deadbody of son for four days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *