നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. ജെപി നഗർ നാലാം ഘട്ടം മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗത്തിനായി 26,811 ചതുരശ്ര മീറ്റർ സ്ഥലമാണ് നമ്മ മെട്രോ മൂന്നാം ഘട്ടത്തിനായി ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതിനൊപ്പം അനുബന്ധ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുകയാണെന്ന് ബിഎംആർസിഎൽ അറിയിച്ചു.

മൂന്നാം ഘട്ടത്തിന് ഏകദേശ ചെലവ് 15,611 കോടി രൂപയാണ്. ഇതിൽ 7,577 കോടി രൂപ വായ്പയായി സ്വീകരിക്കും. ബാക്കി തുക പരസ്യം ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്.

പദ്ധതിയിൽ ഒന്നിലധികം ഇന്റർചേഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടുന്നുണ്ട്. ഗ്രീൻ ലൈനിലെ പീനിയ, ജെപി നഗർ സ്റ്റേഷനുകൾ, പർപ്പിൾ ലൈനിലെ മൈസൂരു റോഡ് സ്റ്റേഷൻ, ഹൊസഹള്ളി-കടബാഗെരെ റൂട്ടിലെ സുമനഹള്ളി സ്റ്റേഷൻ എന്നിവിടങ്ങളിലായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ. ജെപി നഗർ ഫേസ് 4 ബന്നാർഘട്ട റോഡിലെ പിങ്ക് ലൈനിനെ ബന്ധിപ്പിക്കും.

TAGS: BENGALURU | NAMMA METRO
SUMMARY: BMRCL starts acquiring land for metro third phase project

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *