നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധന; തീരുമാനം ഉടൻ

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധന; തീരുമാനം ഉടൻ

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധിച്ചേക്കും. ഇത് സംബന്ധിച്ച തീരുമാനം ഉടൻ അന്തിമമാക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോയുടെ വർധിച്ചുവരുന്ന പ്രവർത്തന ചെലവ് കണക്കിലെടുത്താണ് തീരുമാനം. ഒക്‌ടോബർ 3 മുതൽ ഒക്ടോബർ 8 വരെ യാത്രാനിരക്ക് പരിഷ്‌കരണം സംബന്ധിച്ച് ബിഎംആർസിഎല്ലിൻ്റെ ചാർജ് ഫിക്സേഷൻ കമ്മിറ്റി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയിരുന്നു.

നിലവിൽ നമ്മ മെട്രോയിൽ 10 രൂപ മുതൽ 60 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. പുതിയ നിർദ്ദേശം നടപ്പിലാക്കിയാൽ നിരക്ക് 20 ശതമാനം വർധിച്ചേക്കും. മിനിമം നിരക്ക് 10 രൂപയിൽ നിന്ന് 15 രൂപയായും പരമാവധി നിരക്ക് 60 രൂപയിൽ നിന്ന് 75 രൂപയായും വർധിപ്പിക്കും.

മെട്രോ നെറ്റ്‌വർക്കിൻ്റെ വർധിച്ചുവരുന്ന പ്രവർത്തന, അറ്റകുറ്റപ്പണി ചെലവുകളാണ് നിരക്ക് വർധനയുടെ പ്രധാന കാരണം. കൂടുതൽ ആളുകൾ മെട്രോയെ ആശ്രയിക്കുന്നതിനാൽ പ്രവർത്തനങ്ങൾ സുസ്ഥിരമായി നിലനിർത്താൻ നിരക്ക് വർധന അനിവാര്യമാണെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. എന്നാൽ നിരക്ക് വർദ്ധന പൊതുജനങ്ങൾക്കിടയിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro to hike its fare price soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *