നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ സ്ഥാപിക്കും

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കാൻ പദ്ധതിയുമായി ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആത്മഹത്യ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നിലവിൽ നിർമാണം പുരോഗമിക്കുന്ന നാഗവാര-ഗോട്ടിഗെരെ പാതയിൽ പിഎസ്ഡി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യശ്വന്ത് ചവാൻ പറഞ്ഞു. നിർമാണം പൂർത്തിയായ മറ്റു മെട്രോ ലൈനുകളിൽ പിഎസ്ഡി സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് മെട്രോ സർവീസുകൾക്കും തടസം സൃഷ്ടിക്കും.

എന്നാൽ വർധിച്ചു വരുന്ന ആത്മഹത്യ കേസുകൾ തടയാൻ ഇതാണ് മികച്ച മാർഗമെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്ഡി സ്ഥാപിക്കാൻ ഓരോ സ്റ്റേഷനും കുറഞ്ഞത് 10 കോടി രൂപ ആവശ്യമാണ്. സുരക്ഷ ഉറപ്പാക്കാനാണ് ബിഎംആർസിഎൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തന സമയങ്ങളിലൊഴികെ പിഎസ്‌ഡി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്നും ചവാൻ കൂട്ടിച്ചേർത്തു.

TAGS: BENGALURU | NAMMA METRO
SUMMARY: BMRCL to install plaform screen doors to prevent suicides

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *