ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം റൂട്ടിൽ എസി ഇലക്ട്രിക് ബസ് സർവീസ് മെയ്‌ അവസാനത്തോടെ ആരംഭിക്കുമെന്ന് ബിഎംടിസി. ബിഎംടിസിയുടെ ആദ്യ എസി ഇലക്ട്രിക് ബസുകളാണ് ബെംഗളൂരു നഗരത്തിൽ സർവീസിന് ഒരുങ്ങുന്നത്. സർക്കാർ – സ്വകാര്യ പങ്കാളിത്തത്തിലുള്ള ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (ജിസിസി) മാതൃകയിലാണ് ബിഎംടിസി എസി ഇലക്ട്രിക് ബസുകൾ സർവീസിന് എത്തിക്കുന്നത്.

ജിസിസി മാതൃകയിൽ, സ്വകാര്യ സ്ഥാപനമായ ഓം ഗ്ലോബൽ മൊബിലിറ്റിയിൽ നിന്നാണ് ബിഎംടിസി ഇലക്ട്രിക് ബസുകൾ ലീസിന് എടുക്കുന്നത്. ആദ്യഘട്ടത്തിൽ 58 ഇലക്ട്രിക് ബസുകൾ കമ്പനി കൈമാറി. ബസിനൊപ്പം ചാർജിങ് സൗകര്യവും ഡ്രൈവ‍ർമാരെയും സ്വകാര്യ സ്ഥാപനം തന്നെയാണ് ഏർപ്പെടുത്തുന്നത്. അതേസമയം കണ്ട‍ക്ടർമാരെ ബിഎംടിസി ഏർപ്പെടുത്തും. കിലോമീറ്ററിന് 65.8 രൂപയാണ് ബിഎംടിസി സ്വകാര്യ സ്ഥാപനത്തിന് നൽകുക.

പ്രതിദിനം 225 കിലോമീറ്റർ ആണ് ബസുകൾ സർവീസ് നടത്തുക. മുഴുവൻ ചാർജായ ബസുകൾ 200 കിലോമീറ്റർ വരെ സർവീസ് നടത്തും. 60 മുതൽ 70 മിനിറ്റ് വരെയാണ് മുഴുവൻ ചാർജാകാൻ ആവശ്യമായ സമയം. ബസിൻ്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടതും സ്വകാര്യ സ്ഥാപനം തന്നെയായിരിക്കും.

TAGS: BENGALURU | BMTC
SUMMARY: Bmtc as electric bus to airport route to begin by may end

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *