ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ബിഎംടിസി ബസ് ഇരുചക്രവാഹനങ്ങളിലിടിച്ച് അപകടം. വ്യാഴാഴ്ച ബന്നാർഘട്ട റോഡിൽ പാരിജാത ആശുപത്രിക്ക് സമീപമാണ് സംഭവം. സംഭവത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഇടതു വശത്ത് ഓവർടേക്ക് ചെയ്ത മോട്ടോർ ബൈക്കിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ബസ് അപകടത്തിൽ പെട്ടത്.

ബസ് ബ്രേക്ക് ചവിട്ടി നിർത്തിയതോടെ മുമ്പിലുണ്ടായിരുന്ന രണ്ട് ബൈക്കുകളിലും, ചരക്ക് വാഹനത്തിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരിൽ ചിലർ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു.

ആന്ധ്രാപ്രദേശ് സ്വദേശി പ്രസാദ് റാവു (60) ആണ് മരിച്ചത്. ബന്നാർഘട്ട പോലീസ് സംഭവസ്ഥലം സന്ദർശിച്ച് ഡ്രൈവറെ അറസ്റ്റ് ചെയ്ത് കേസെടുത്തു. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

TAGS: BENGALURU UPDATES | BMTC | ACCIDENT
SUMMARY: BMTC bus in accident leaves one dead, four injured on Bannerghatta road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *