ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം. വ്യാഴാഴ്ച ഉച്ചയോടെ ശാന്തിനഗർ ഡബിൾ റോഡിന് സമീപമാണ് സംഭവം. ഡ്രൈവർ വീരേഷിനാണ് ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. പെട്ടെന്ന് തന്നെ ബസ് ബ്രേക്ക്‌ ഇട്ട ശേഷം വീരേഷ് ബോധരഹിതനാകുകയായിരുന്നു.

യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഹലസുരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീരേഷിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയം ബസിൽ 45ഓളം യാത്രക്കാരുണ്ടായിരുന്നു. വീരേഷിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് യാത്രക്കാർക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢിയും വീരേഷിനെ അഭിനന്ദിച്ചു. വീരേഷ് അപകടനില തരണം ചെയ്തതായും, ഉടൻ ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: BENGALURU | BMTC
SUMMARY: BMTC driver suffered heart attack on moving bus

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *