ഓടിക്കൊണ്ടിരുന്ന ബിഎംടിസി ഇലക്ട്രിക് ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ഇലക്ട്രിക് ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബിഎംടിസി ഇലക്ട്രിക് ബസിന് തീപിടിച്ചു. രൂപേന അഗ്രഹാരയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് സംഭവം. ആളപായമില്ല. ബസിൽ നിന്ന് കനത്ത പുക ഉയർന്നതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തേക്ക് ഇറക്കി. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്.

ബസിന് തീപിടിച്ചതിനെത്തുടർന്ന് സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് ബൊമ്മനഹള്ളി ഭാഗത്തേക്ക് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപിടുത്തം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. മടിവാള ട്രാഫിക് പോലീസ് സ്ഥലത്തെത്തി ബസ് റോഡിൽ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

 

TAGS: BENGALURU | FIRE
SUMMARY: Electric BMTC Bus Catches Fire In Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *