ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബിഎംടിസി ജീവനക്കാരനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (ബിഎംടിസി) റിക്രൂട്ട്‌മെൻ്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ജീവനക്കാരനും കെംഗേരി സ്വദേശിയുമായ മഹേഷ് ഉക്കാലി (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ശാന്തിനഗറിലെ ബിഎംടിസി ഓഫീസിലായിരുന്നു സംഭവം.

ഏറെ നേരമായിട്ടും സ്റ്റോർ റൂമിലേക്ക് പോയ മഹേഷ്‌ തിരിച്ചെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകരാണ് കതക് ചവിട്ടിത്തുറന്ന് അകത്ത് പ്രവേശിച്ചത്. തുടർന്ന് മഹേഷിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ഉടൻ തന്നെ ഉന്നതാധികാരികളെ വിവരമറിയിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയുടെ പരാതിയെ തുടർന്ന് വിൽസൺ ഗാർഡൻ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

TAGS: BENGALURU UPDATES | BMTC
SUMMARY: Employee found hanging at office of Bengaluru bus operator

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *