യാത്രക്കാരിൽ നിന്നുള്ള ആക്രമണങ്ങൾ; സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ

യാത്രക്കാരിൽ നിന്നുള്ള ആക്രമണങ്ങൾ; സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ

ബെംഗളൂരു: യാത്രക്കാരിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ. കഴിഞ്ഞ ദിവസം മാർത്തഹള്ളിക്ക് സമീപം യാത്രക്കാരൻ ബിഎംടിസി ബസ് കണ്ടക്ടറെ കുത്തിപ്പരുക്കേൽപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഡ്രൈവർ യോഗേഷ് ഗൗഡ ഇത് സംബന്ധിച്ച് ബിഎംടിസി കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർക്ക് കത്തെഴുതി.

കനത്ത മലിനീകരണത്തിൽ വാഹനങ്ങൾ ഓടിക്കുന്നതിനാൽ ബസ് ഡ്രൈവർമാരുടെ ജീവിതം വെല്ലുവിളി നിറഞ്ഞതായിട്ടുണ്ട്. ഇത് അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇതിനിടെയാണ് യാത്രക്കാരിൽ നിന്നുള്ള ആക്രമണങ്ങളും, വാക്പോരുകളും നേരിടുന്നത്. ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഒരു തോക്ക് കൈവശം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഗൗഡ പറഞ്ഞു. എന്നാൽ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും, ഇതിന് പകരം എല്ലാ ബസുകളിലും സിസിടിവി നിർബന്ധമാക്കുമെന്നും ബിഎംടിസി അധികൃതർ പറഞ്ഞു.

 

TAGS: BENGALURU | BMTC
SUMMARY: BMTC employees seeks guns for protection

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *