എസി ബസ് ഉൾപ്പെടെ ട്രാക്ക് ചെയ്യാം; നമ്മ ബിഎംടിസി ആപ്പിൽ ഇനി കൂടുതൽ ഫീച്ചറുകൾ

എസി ബസ് ഉൾപ്പെടെ ട്രാക്ക് ചെയ്യാം; നമ്മ ബിഎംടിസി ആപ്പിൽ ഇനി കൂടുതൽ ഫീച്ചറുകൾ

ബെംഗളൂരു: നമ്മ ബിഎംടിസി ആപ്പിൽ ഇനി കൂടുതൽ ഫീച്ചറുകൾ ലഭ്യമാകും. ആപ്പിന്റെ നവീകരിച്ച പതിപ്പ് ബിഎംടിസി പുറത്തിറക്കി. ഇതോടെ യാത്രക്കാർക്ക് ഇനി എസി ബസുകൾ ഉൾപ്പെടെ 5,200-ലധികം ബസുകൾ തത്സമയം ട്രാക്ക് ചെയ്യാൻ സാധിക്കും. സമീപത്തുള്ള ബസ് സ്റ്റോപ്പുകൾ കണ്ടെത്തുന്നതിനും യാത്രകൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള സൗകര്യപ്രദമായ സവിശേഷതകൾ ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ടെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ ആപ്പിൽ 3000 ബസുകൾ മാത്രമേ ട്രാക്ക് ചെയ്യാൻ സാധിച്ചിരുന്നുള്ളു. എന്നാൽ പുതുതായി 1,200 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ കൂടുതൽ ബസുകൾ സിസ്റ്റത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. യാത്ര നിരക്ക് കണക്കുകൂട്ടൽ, ബസ് പാസ് ഓപ്ഷനുകൾ, അടിയന്തര എസ്ഒഎസ് സിസ്റ്റം എന്നിവയും ആപ്പിൽ ലഭ്യമാണ്. ഒന്നര വർഷം മുമ്പാണ് ബിഎംടിസി ആപ്പ് പുറത്തിറക്കിയത്. ആപ്പ് 10 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഡൗൺലോഡ് ചെയ്തിട്ടുള്ളത്.

TAGS: BENGALURU | BMTC
SUMMARY: BMTC launches upgraded version of namma bmtc app

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *