നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് ആശ്വാസം; ബി.എം.ടി.സി. നൂറ് പുതിയബസുകൾ ഇന്ന് പുറത്തിറക്കും

നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് ആശ്വാസം; ബി.എം.ടി.സി. നൂറ് പുതിയബസുകൾ ഇന്ന് പുറത്തിറക്കും

ബെംഗളൂരു : നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് ആശ്വാസമായി ബി.എം.ടി.സി. നൂറ് പുതിയബസുകള്‍ ഇന്ന് പുറത്തിറക്കുന്നു. വിധാന്‍ സൗധയ്ക്കു മുന്‍പില്‍ ഇന്ന് രാവിലെ 10-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, റിസ്വാന്‍ അര്‍ഷാദ് എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.

നഗരത്തിലെ ബസ് പൊതുയാത്രാസംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നത്. മതിയായ ബസുകളുടെ അഭാവം യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്താറുണ്ട്. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയ ‘ശക്തി’ പദ്ധതി നടപ്പാക്കിയതിനുശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇതൊക്കെ പരിഗണിച്ചാണ് നഗരത്തില്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നത്. 840 പുതിയ ഡീസല്‍ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി. 336 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതിന്റെ ആദ്യഘട്ടമായിട്ടാണ് 100 ബസുകള്‍ വ്യാഴാഴ്ച പുറത്തിറക്കുന്നത്. ബി.എസ്. (ഭാരത് സ്റ്റേജ്)ആറ് സ്റ്റാന്‍ഡേര്‍ഡിലുള്ള ബസുകളാണ് ഇറക്കുന്നത്. ബാക്കി ബസുകള്‍കൂടി നിരത്തിലെത്തുന്നതോടെ നഗരത്തിലെ യാത്രാപരിമിതിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
<br>
TAGS : BMTC
SUMMARY : BMTC One hundred new buses will be released today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *