ബെംഗളൂരു: യാത്രക്കാരുടെ ആവവശ്യം പരിഗണിച്ചും പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും പുതിയ റൂട്ടുകളിലേക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തി ബിഎംടിസി. നഗരത്തിലെ നാല് സ്ഥലങ്ങളിലേക്കാണ് ബസ് സർവീസ് ആരംഭിച്ചത്.
റൂട്ട് നമ്പർ 255 R – യശ്വന്തപുര ടിടിഎംസി യിൽ നിന്ന് ജാലഹള്ളി ക്രോസ്, മക്കാളി, ഹുസ്കൂർ വഴി ഗോലഹള്ളിയിലേക്ക് സർവീസ് നടത്തും.
റൂട്ട് നമ്പർ: 374 S- നെലമംഗലയില്‍ നിന്ന് താവരക്കെരെ, സുങ്കതകട്ടെ വഴി – സുമനഹള്ളി ജംഗ്ഷൻനിലേക്ക് സർവീസ് നടത്തും.
റൂട്ട് നമ്പർ 154- ഗുഡ്ദഹള്ളിയില് നിന്ന് കെ.ആർ മാർക്കറ്റ്, കോർപ്പറേഷൻ സർക്കിൾ വഴി സിർസി സർക്കിലേക്ക് സര്‍വീസ് നടത്തും.
റൂട്ട് നമ്പർ 410 RA- ചിക്കനഗൗഡ പാളയയില്‍ നിന്ന് ശ്രീനിവാസപുര, വിജയനഗര, രാജാജി നഗർ വഴി യശ്വന്തപുര ടിടിഎംസിലേക്ക് സര്‍വീസ് നടത്തും.
<BR>
TAGS : BMTC
SUMMARY :

Posted inBENGALURU UPDATES LATEST NEWS
