ബിഎംടിസി എസി ഇലക്ട്രിക് ബസുകളുടെ ട്രയൽ റൺ ആരംഭിച്ചു

ബിഎംടിസി എസി ഇലക്ട്രിക് ബസുകളുടെ ട്രയൽ റൺ ആരംഭിച്ചു

ബെംഗളൂരു: ബിഎംടിസി എസി ഇലക്ട്രിക് ബസുകളുടെ ട്രയൽ റൺ ആരംഭിച്ചു. 2024 ഏപ്രിലിൽ, അശോക് ലെയ്‌ലാൻഡിന്റെ അനുബന്ധ സ്ഥാപനമായ ഓം ഗ്ലോബൽ മൊബിലിറ്റിയാണ് ബസുകൾ ബിഎംടിസിക്ക് വിതരണം ചെയ്തത്. വിമാനത്താവള റൂട്ടുകളിലും ടെക് ഇടനാഴികളിലുമായി 320 എസി ഇലക്ട്രിക് ബസുകൾ സർവീസ് നടത്താനാണ് ബിഎംടിസി പദ്ധതിയിടുന്നത്.

വജ്ര (ടെക് ഇടനാഴികൾ), വായു വജ്ര (വിമാനത്താവളം) സർവീസ് നടത്തുന്ന വോൾവോ ബസുകളുടെ പഴയ മോഡലിനു പകരമായി എസി ഇ-ബസുകൾ സർവീസ് നടത്തുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. കെമ്പെഗൗഡ ബസ് സ്റ്റേഷനും കാടുഗോഡിക്കും (വൈറ്റ്ഫീൽഡ്) ഇടയിൽ പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് ബസുകൾ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ആദ്യത്തെ പ്രോട്ടോടൈപ്പ് ബസ് 2024 ജൂണിൽ ബെംഗളൂരുവിൽ എത്തുമെന്നായിരുന്നു ബിഎംടിസി നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഇത് നടന്നില്ല. നിലവിൽ ഈ വർഷം മാർച്ചോടെ മുഴുവൻ ബസുകളും നിരത്തിലിറക്കാനാണ് ബിഎംടിസി പദ്ധതിയിടുന്നത്.

TAGS: BENGALURU | BMTC
SUMMARY: Bengaluru’s BMTC begins trial runs of AC electric buses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *