വരുമാന വർധന ലക്ഷ്യം; ബിഎംടിസി ബസുകൾക്ക് ചുറ്റും പരസ്യങ്ങൾ അനുവദിക്കും

വരുമാന വർധന ലക്ഷ്യം; ബിഎംടിസി ബസുകൾക്ക് ചുറ്റും പരസ്യങ്ങൾ അനുവദിക്കും

ബെംഗളൂരു: വരുമാന വർധനവ് ലക്ഷ്യമിട്ട് പുതിയ പദ്ധതിയുമായി ബിഎംടിസി. ബസുകളുടെ ചുറ്റിലും സ്വകാര്യ പരസ്യങ്ങൾ പ്രദർശിപ്പിച്ച് ഇത് വഴി വരുമാനം വർധിക്കുകയാണ് ലക്ഷ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് തീരുമാനം.

ബിഎംടിസിയുടെ 3,000 നോൺ എയർകണ്ടീഷൻ ബസുകളിലാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക. ഇതുവരെ ബിഎംടിസി ബസുകളുടെ പിൻഭാഗത്ത് മാത്രമാണ് പരസ്യങ്ങൾ അനുവദിച്ചിരുന്നത്. എന്നാൽ, പുതിയ തീരുമാന പ്രകാരം ബസുകളുടെ മുൻവശത്തും പിൻവശത്തും ഗ്ലാസുകൾ ഒഴികെയുള്ള എല്ലാ വശങ്ങളിലും പരസ്യങ്ങൾ പ്രദർശിപ്പിക്കും. ഇതുവഴി പ്രതിമാസം 30 ലക്ഷം രൂപ അധിക വരുമാനം ലഭിക്കുമെന്ന് ബിഎംടിസി അധികൃതർ പറഞ്ഞു.

TAGS: BENGALURU | BMTC
SUMMARY: 3,000 BMTC buses to be fully covered with advertisements to mop up revenue

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *