എയ്റോ ഇന്ത്യ; 180 ബിഎംടിസി ബസുകൾ സൗജന്യ സർവീസ് നടത്തും

എയ്റോ ഇന്ത്യ; 180 ബിഎംടിസി ബസുകൾ സൗജന്യ സർവീസ് നടത്തും

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ആയ എയ്റോ ഇന്ത്യ പ്രമാണിച്ച് 180 ബസുകൾ സൗജന്യ സർവീസ് നടത്തുമെന്ന് ബിഎംടിസി അറിയിച്ചു. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്ക് പ്രദർശനം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബിഎംടിസി സർവീസുകൾ ഉപയോഗിക്കാം. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർക്കായി ജികെവികയിൽ ആണ് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ജികെവികെയിൽ നിന്ന് ബിഎംടിസി ബസുകൾ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലേക്ക് സന്ദർശകരെ കടത്തിവിടും.

നഗരത്തിലെ പ്രധാന പത്ത് സ്ഥലങ്ങളിൽ നിന്ന് എസി ബസ് സർവീസും ഉണ്ടായിരിക്കും. വോൾവോ എസി ഉൾപ്പെടെയുള്ള ബസുകളാണ് യാത്രയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്. കെംപെഗൗഡ ബസ് സ്റ്റേഷൻ (മജസ്റ്റിക്), ഹെബ്ബാൾ, ശിവാജിനഗർ, കെംഗേരി, ഐടിപിഎൽ, ബനശങ്കരി ബിഡിഎ കോംപ്ലക്സ്, വിജയനഗർ ടിടിഎംസി, ഓറിയോൺ മാൾ രാജാജിനഗർ, ഇലക്‌ട്രോണിക് സിറ്റിയിലെ ഇൻഫോസിസ് കാമ്പസ് തുടങ്ങിയ 10 സ്ഥലങ്ങളിൽ നിന്നാണ് എയ്‌റോ ഇന്ത്യ പ്രത്യേക ബസുകൾ സർവീസ് നടത്തുക.

TAGS: BENGALURU | BMTC
SUMMARY: BMTC to have 180 bus services amid Aero India

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *