പുതുവത്സരാഘോഷം; അധിക ബസ് സർവീസുകൾ നടത്തുമെന്ന് ബിഎംടിസി

പുതുവത്സരാഘോഷം; അധിക ബസ് സർവീസുകൾ നടത്തുമെന്ന് ബിഎംടിസി

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ബെംഗളൂരുവിൽ അധിക ബസ് സർവീസുകൾ നടത്തുമെന്ന് ബിഎംടിസി അറിയിച്ചു. ഡിസംബർ 31 രാത്രി മുതൽ ജനുവരി 1 ന് പുലർച്ചെ 2 വരെ എംജി റോഡിൽ നിന്ന് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കാണ് അധിക സർവീസ് നടത്തുക. ബസ് റൂട്ട് ജി-3 ബ്രിഗേഡ് റോഡ്, ഇലക്ട്രോണിക് സിറ്റി, ജി-4, ജി-2  എം.ജി. റോഡ് സർജാപുർ മെട്രോ സ്റ്റേഷൻ, ജി-6 കെ.എച്ച്.ബി. ക്വാർട്ടേഴ്സ്, ജി-7, ജി-8, ജി -9 യെലഹങ്ക, എസ്ബിഎസ്-1കെ കടുഗോഡി, ബനശങ്കരി എന്നിവിടങ്ങളിൽ അധിക സർവീസ് നടത്തും.

കൂടാതെ, തിരക്കേറിയ പ്രധാന ബസ് സ്റ്റാൻഡുകളിൽ നിന്നും ജംഗ്ഷനുകളിൽ നിന്നും അധിക ബസുകൾ സർവീസ് നടത്തും. കെംപഗൗഡ ബസ് സ്റ്റാൻഡ്, കെആർ മാർക്കറ്റ്, ശിവാജിനഗർ, കോറമംഗല, കടുഗോഡി, കെംഗേരി, സുമനഹള്ളി, ഗൊരുഗുണ്ടെപാളയ, യശ്വന്ത്പുർ, യെലഹങ്ക, ശാന്തിനഗർ, ബനശങ്കരി, ഹെബ്ബാൾ, സെൻട്രൽ സിൽക്ക് ബോർഡുകൾ എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ബസുകൾ ഏർപ്പെടുത്തുമെന്ന് ബിഎംടിസി അറിയിച്ചു.

TAGS: BENGALURU | BMTC
SUMMARY: BMTC to operate special buses on New Year’s Eve from MG Road to different locations

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *