നൈസ് റോഡിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കും

നൈസ് റോഡിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കും

ബെംഗളൂരു: നൈസ് റോഡിൽ സർവീസ് നടത്തുന്ന ബസുകൾക്ക് യാത്ര നിരക്ക് വർധിപ്പിക്കുമെന്ന് ബിഎംടിസി. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് (നൈസ്) റോഡിൻ്റെ സമീപകാല ടോൾ വർധന കണക്കിലെടുത്താണ് തീരുമാനം. മാധവര മുതൽ ഇലക്ട്രോണിക്‌സ് സിറ്റി വരെയുള്ള റൂട്ടുകളിലാകും ബസ് നിരക്ക് വർധിപ്പിക്കുക. പ്രതിദിനം 150 ട്രിപ്പുകൾ അടങ്ങുന്ന 21 ഷെഡ്യൂളുകളാണ് നിലവിൽ ബിഎംടിസി നൈസ് റോഡ് വഴി നടത്തുന്നത്.

നൈസ് റോഡിൽ പുതിയ ടോൾ നിരക്കുകൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. ടോൾ വർദ്ധന കാരണം ഈ റൂട്ടുകളിൽ നിരക്ക് 5 രൂപ വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്ന എസി ബസ് ചാർജ് 65 രൂപയാണ്, ഇതിൽ 25 ടോൾ ഉൾപ്പെടുന്നു. നിരക്ക് വർധിപ്പിക്കുമെങ്കിലും ശക്തി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന യാത്രക്കാർക്ക് ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടരാം.

ടോൾ ചാർജ് ഇളവുകൾ ആവശ്യപ്പെട്ട് നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എൻ്റർപ്രൈസ് ലിമിറ്റഡിന് ബിഎംടിസി അപേക്ഷ നൽകിയിട്ടുണ്ട്. ഗതാഗത വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, കെഎസ്ആർടിസിയുടെ പ്രതിമാസ ടോൾ പേയ്മെൻ്റ് 10.13 കോടി രൂപയും ബിഎംടിസിയുടേത് 1.3 കോടി രൂപയും, എൻഡബ്ല്യൂകെആർടിസിയുടേത് 4.54 കോടി രൂപയും, കെകെആർടിസിയുടെ ടോൾ പേയ്മെൻ്റ് തുക 4.58 കോടി രൂപയുമാണ്.

TAGS: BENGALURU UPDATES | PRICE HIKE | BMTC
SUMMARY: BMTC plans fare hike for NICE Road buses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *