അടുത്ത വർഷത്തോടെ കൂടുതൽ മെട്രോ ഫീഡർ ബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബിഎംടിസി

അടുത്ത വർഷത്തോടെ കൂടുതൽ മെട്രോ ഫീഡർ ബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ജനുവരിയോടെ കൂടുതൽ മെട്രോ ഫീഡർ ബസുകൾ നിരത്തിലിറക്കാനൊരുങ്ങി ബിഎംടിസി. മാധവാര, ചിക്കബിദരക്കല്ല് മെട്രോ സ്റ്റേഷനുകളിൽ നിന്നാകും പുതിയ മെട്രോ ഫീഡർ ബസുകൾ സർവീസ് നടത്തുക. ജനുവരി അഞ്ച് മുതലാണ് സർവീസ് ആരംഭിക്കുന്നത്.

ഓരോ 10 മിനിറ്റിലും ബസുകൾ സർവീസ് നടത്തും. ചിക്കബിദരക്കല്ല് മെട്രോ സ്റ്റേഷനിൽ നിന്നും ആചാര്യ ഇൻസ്റ്റിറ്റ്യൂട്ട്, തോട്ടടഗുഡ്ഡഡഹള്ളി, തമ്മേനഹള്ളി (എംഎഫ് -49) എന്നിവിടങ്ങളിൽ പ്രതിദിനം 26 ട്രിപ്പുകൾ നടത്തും. രാവിലെ 7.30 മുതൽ വൈകിട്ട് 5.35 വരെയാണ് ബസ് സർവീസ്. റൂട്ട് എംഎഫ് -50 (തോട്ടടഗുഡ്ഡഡഹള്ളി, കുദ്രെഗെരെ കോളനി, മദനായകനഹള്ളി) എന്നീ പ്രദേധങ്ങളെ ബന്ധിപ്പിച്ച് പ്രതിദിനം 26 ട്രിപ്പുകൾ നടത്തും. രാവിലെ 7.40 മുതൽ വൈകീട്ട് 5.10വരെയാകും സർവീസ്.

റൂട്ട് എംഎഫ് -51 (കടബാഗെരെ ക്രോസ്, ലക്ഷ്മിപുര, വഡ്ഡരഹള്ളി, പോപ്പുലർ ടൗൺഷിപ്പ്) എന്നിവിടങ്ങളിലേക്ക് പ്രതിദിനം 24 ട്രിപ്പുകൾ നടത്തും. രാവിലെ 7.15 മുതൽ വൈകീട്ട് 5.50 വരെയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

TAGS: BENGALURU | BMTC
SUMMARY: BMTC to induct more metro feeder services

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *