മൂന്ന് റൂട്ടുകളിൽ കൂടി ബസ് സർവീസ് ആരംഭിക്കുമെന്ന് ബിഎംടിസി

മൂന്ന് റൂട്ടുകളിൽ കൂടി ബസ് സർവീസ് ആരംഭിക്കുമെന്ന് ബിഎംടിസി

ബെംഗളൂരു: നഗരത്തിലെ മൂന്ന് റൂട്ടുകളിൽ കൂടി ബസ് സർവീസ് അവതരിപ്പിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ജൂലൈ 1 മുതലാണ് സർവീസ് ആരംഭിക്കുക. നെലമംഗലയും ജാലഹള്ളിയും ഉൾപ്പെടെ തുമകുരു – ബെംഗളൂരു ഹൈവേ കേന്ദ്രീകരിച്ചാണ് പുതിയ സർവീസ്.

നെലമഗല, ബസവനഹള്ളി, ബൊമ്മഷെട്ടിഹള്ളി ക്രോസ്, ഹുസ്‌കൂർ ക്രോസ്, ഹൊന്നസാന്ദ്ര ക്രോസ്, നാഗരരു ക്രോസ്, നന്ദരമണ പാളയ, ബിന്നമംഗല എന്നിവിടങ്ങളെ ഉൾപെടുത്തിയുള്ളതാണ് ആദ്യ റൂട്ട്. ഒമ്പത് സർവീസുകൾ ഈ റൂട്ടിൽ പ്രതിദിനം സർവീസ് നടത്തും.

നെലമഗല-ബിന്നമഗല, നന്ദരമണ പാളയ, നാഗരരു, ഹൊന്നസാന്ദ്ര ക്രോസ്, ഹുസ്‌കൂർ ക്രോസ്, ബൊമ്മഷെട്ടിഹള്ളി ക്രോസ്, ബസവനഹള്ളി എന്നിവയെ ബന്ധിപ്പിച്ചുള്ളതാണ് രണ്ടാമത്തെ റൂട്ട്. ഒമ്പത് ട്രിപ്പുകളാണ് പ്രതിദിനം നടത്തുക.

റൂട്ട് നമ്പർ 255 എഫ് (ജാലഹള്ളി ക്രോസ്) നെലമംഗല മോറിസൺ ഫാക്ടറി, മദനായകനഹള്ളി, മാക്കലി, നഗരരു ക്രോസ്, നഗരുരു, നന്ദരമണ പാളയ, ബിന്നമംഗല എന്നിവിടങ്ങളിലേക്ക് എട്ട് ട്രിപ്പുകൾ വീതം പ്രതിദിനം സർവീസ് നൽകും.

TAGS: BENGALURU UPDATES | BMTC
SUMMARY: BMTC to start services in three more routes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *