ബസ് യാത്ര നിരക്ക് വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ബിഎംടിസി

ബസ് യാത്ര നിരക്ക് വർധിപ്പിക്കാൻ ആവശ്യപ്പെട്ട് ബിഎംടിസി

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ധനവില വർധിച്ചതിന് പിന്നാലെ ബസ് യാത്ര നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യവുമായി ബിഎംടിസി. ശക്തി പദ്ധതിയിലൂടെ വരുമാനം കൂടിയിട്ടും പ്രവർത്തന ചെലവും പരിപാലനച്ചെലവും വർധിച്ചതോടെ കോർപറേഷന് നഷ്ടം നേരിടുകയാണെന്ന് ബിഎംടിസി അറിയിച്ചു.

നിലവിൽ പ്രതിദിനം 9 മുതൽ 10 ലക്ഷം രൂപ വരെ നഷ്ടം ബിഎംടിസി നേരിടുന്നുണ്ട്. ഡീസൽ വിലവർധനയും വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 5500 ബസുകളുള്ള ബിഎംടിസിക്ക് പ്രതിദിനം 2.15 ലക്ഷം ലിറ്റർ ഡീസൽ ആവശ്യമാണ്.

സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നാണ് ബിഎംടിസി ഇന്ധനം വാങ്ങുന്നത്. ഡീസൽ വില വർധിപ്പിച്ചിട്ടും 2014 മുതൽ നിരക്ക് വർധിപ്പിക്കാൻ സർക്കാരിൽ നിന്ന് ബിഎംടിസിക്ക് അനുമതി ലഭിച്ചിട്ടില്ല. തൽഫലമായി, ദൈനംദിന ഷെഡ്യൂളുകൾ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടുന്നതായി ബിഎംടിസി അധികൃതർ ചൂണ്ടിക്കാട്ടി.

TAGS: BENGALURU UPDATES | BMTC | PRICE HIKE
SUMMARY: Bmtc urges government to hike ticket price

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *