ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി ബിഎംടിസി

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി ബിഎംടിസി

ബെംഗളൂരു: ടിക്കറ്റില്ലാതെ ബസ് യാത്ര ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബിഎംടിസി. ടിക്കറ്റില്ലാതെയുള്ള യാത്ര, സ്ത്രീകളുടെയും, ഭിന്നശേഷിക്കാരുടെയും സീറ്റിലിരുന്നുള്ള യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കുമെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിലുള്ളവരിൽ നിന്റെ ബിഎംടിസി പിഴയായി ഈടാക്കിയത് 19 ലക്ഷം രൂപയാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും സ്ത്രീകൾക്ക് മാത്രമായി റിസർവ് ചെയ്ത സീറ്റുകളിൽ യാത്ര ചെയ്തതിനും 10,069 യാത്രക്കാർക്കാണ് പിഴ ചുമത്തിയത്. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ, ബിഎംടിസി ചെക്കിംഗ് സ്റ്റാഫ് 57,219 ട്രിപ്പുകൾ പരിശോധിക്കുകയും 8,891 ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് 17,96,030 രൂപ പിഴ ഈടാക്കുകയും, കണ്ടക്ടർമാർക്കെതിരെ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിനു 5,268 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതേ കാലയളവിൽ വനിതാ യാത്രക്കാർക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന സീറ്റുകളിൽ ഇരുന്ന 1,178 പുരുഷ യാത്രക്കാരിൽ നിന്ന് 1,17,800 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

TAGS: BENGALURU | BMTC
SUMMARY: BMTC officials warns passengers against ticketless travel in bus

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *