സർക്കാർ സ്ഥാപനങ്ങളിൽ ബോർഡുകൾ കന്നഡയിൽ മാത്രം

സർക്കാർ സ്ഥാപനങ്ങളിൽ ബോർഡുകൾ കന്നഡയിൽ മാത്രം

ബെംഗളൂരു : കർണാടകയിൽ എല്ലാ സർക്കാർ വകുപ്പുകളിലും  കോർപ്പറേഷനുകളിലും സ്ഥാപനത്തിന്റെ പേരു വ്യക്തമാക്കുന്ന ബോർഡുകളും അറിയിപ്പു ബോർഡുകളും കന്നഡയിൽമാത്രം പ്രദർശിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്. ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ആണ് ഉത്തരവിറക്കിയത്.

കന്നഡയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയെന്നും ബോർഡുകളില്‍ കന്നഡയ്ക്കാവണം  പ്രാധാന്യമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ പേരുകൾ, അറിയിപ്പുകൾ എന്നിവയെല്ലാം കന്നഡയിലാകണം. അതേസമയം, ഏതെങ്കിലും സാഹചര്യത്തിൽ മറ്റുഭാഷ ഉപയോഗിക്കേണ്ടിവന്നാൽ 60 ശതമാനം കന്നഡയും 40 ശതമാനം ഇംഗ്ലീഷും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
<Br>
TAGS : KARNATAKA
SUMMARY : Boards in government institutions are only in Kannada

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *