വഞ്ചി മറിഞ്ഞു; കൊടുങ്ങല്ലൂരില്‍ രണ്ട് പേരെ കാണാതായി

വഞ്ചി മറിഞ്ഞു; കൊടുങ്ങല്ലൂരില്‍ രണ്ട് പേരെ കാണാതായി

കൊടുങ്ങല്ലൂരില്‍ കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ഓട്ടറാട്ട് പ്രദീപ്, പാലക്കപ്പറമ്പിൽ സന്തോഷ് എന്നിവരെയാണ് കാണാതായത്. ശക്തമായ കാറ്റും മഴയുമുള്ള സമയത്ത് കോട്ടപ്പുറം കോട്ടയില്‍ പുഴയില്‍ മണല്‍ വാരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച്ച അർധരാത്രിയിലായിരുന്നു സംഭവം. വഞ്ചിയിലുണ്ടായിരുന്ന മറ്റു രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കു വേണ്ടി തീരദേശ പോലീസും, ഫയർഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് മഴ കനക്കുന്നു. ശക്തമായ മഴയില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നാശ നഷ്ട്ടങ്ങള്‍ ഉണ്ടായി.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS : LATEST NEWS
SUMMARY : Boat capsizes; two people missing in Kodungallur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *