ശ്രുതിയെ കണ്ട് ആശ്വസിപ്പിച്ച്‌ ഡോ. ബോബി ചെമ്മണ്ണൂര്‍; ജെന്‍സന്റെ ആഗ്രഹം പോലെ വീട് വെച്ച്‌ നല്‍കും

ശ്രുതിയെ കണ്ട് ആശ്വസിപ്പിച്ച്‌ ഡോ. ബോബി ചെമ്മണ്ണൂര്‍; ജെന്‍സന്റെ ആഗ്രഹം പോലെ വീട് വെച്ച്‌ നല്‍കും

വയനാട്: കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രുതിയെ ആശ്വസിപ്പിക്കാൻ ഡോ. ബോബി ചെമ്മണ്ണൂരെത്തി. ജെൻസൻ്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീട് വെച്ച്‌ നല്‍കുമെന്ന് ബോച്ചെ പറഞ്ഞു. ഉരുള്‍പൊട്ടല്‍ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടതാണ് ശ്രുതിക്ക്. അകന്ന ബന്ധുക്കള്‍ മാത്രമാണ് ബാക്കിയായത്. അവർക്കും ശ്രുതിക്കും കരുത്തായിരുന്നു ജെൻസണ്‍.

ശ്രുതിയോടും ബന്ധുക്കളോടുമൊപ്പം കൊടുവള്ളിക്ക് പോകും വഴിയാണ് കല്‍പ്പറ്റ വെള്ളാരം കുന്നില്‍ വെച്ച്‌ ഉണ്ടായ വാഹനപകടത്തില്‍ ജെൻസണ്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ തനിച്ചായ ശ്രുതിക്കരികിലേക്കാണ് ആശ്വാസ വാക്കുകളുമായി ബോച്ചെ എത്തിയത്. കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ശ്രുതിയും ബന്ധുക്കളും.

ഒരു ഏട്ടനായി കൂടെയുണ്ടാകുമെന്നും ജെൻസണ്‍ ആഗ്രഹിച്ചതു പോലെ ശ്രുതിക്ക് സുരക്ഷിതമായൊരു വീട് നിർമ്മിച്ചു നല്‍കുമെന്നും ഡോ. ബോബി ചെമ്മണ്ണൂർ പറഞ്ഞു. ബോച്ചെ ആശുപത്രിയിലെത്തുമ്പോൾ ജെൻസണ്‍ൻ്റെ പിതാവു മറ്റ് ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഏറെ നേരം ശ്രുതി യോടൊപ്പവും ബന്ധുക്കളോടൊപ്പവും ചിലവഴിച്ചാണ് അദ്ദേഹം ആശുപത്രി വിട്ടത്.

TAGS : BOBBY CHEMMANNUR | WAYANAD
SUMMARY : Bobby chemmannur comes to comfort Shruti

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *