വേദനിപ്പിച്ചെങ്കില്‍ തിരുത്താൻ തയ്യാര്‍; ഹണി റോസിനെക്കുറിച്ചുള്ള പരാമർശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്‌ ബോബി ചെമ്മണ്ണൂര്‍

വേദനിപ്പിച്ചെങ്കില്‍ തിരുത്താൻ തയ്യാര്‍; ഹണി റോസിനെക്കുറിച്ചുള്ള പരാമർശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്‌ ബോബി ചെമ്മണ്ണൂര്‍

കൊച്ചി: സിനിമാ താരം ഹണി റോസിനെക്കുറിച്ചുള്ള പരാമർശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച്‌ ബോബി ചെമ്മണ്ണൂര്‍. തന്റെ വാക്കുകള്‍ ആളുകള്‍ വളച്ചൊടിച്ച്‌ സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കില്‍ തിരുത്താൻ തയ്യാറാണെന്നും, തന്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

‘തന്റെ രണ്ട് ഉദ്ഘാടനങ്ങള്‍ക്ക് ഹണി റോസ് വന്നിരുന്നു. താന്‍ അവരെ അപമിക്കാനായി ഉപയോഗിച്ച പദത്തെ ആളുകള്‍ വളച്ചൊടിച്ചതാണ്. തന്റെ വാക്കുകള്‍ ആളുകള്‍ വളച്ചൊടിച്ചതില്‍ ഖേദിക്കുന്നു. ഹണി റോസിനെ അപമാനിച്ചിട്ടില്ല. എല്ലാവരെയും സഹായിക്കുക എന്നത് മാത്രമാണ് തന്റെ രീതി. താന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ സ്വീകരിച്ചിരിക്കും.

ഹണി റോസിനോട് അപമര്യാദയായി പെരുമാറുകയോ സമ്മതം കൂടാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ല. നൃത്തം ചെയ്തത് സമ്മതത്തോടെയാണ്. താന്‍ കൈ നീട്ടിയപ്പോള്‍ അവര്‍ കൈതന്നതാണ്. മുമ്ബ് ഹണി റോസിനെ ഒരുപാട് പേര്‍ ആക്രമിച്ചിരുന്നു അത് തന്നെ വേദനിപ്പിച്ചിട്ടുണ്ട്. നിയമത്തിനനുസരിച്ച്‌ മുന്നോട്ടു പോകുമെന്നും’ ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.

ഇതിനിടെ ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് കേസ് എടുത്തത്. ബോബി ചെമ്മണ്ണൂരിനെഴുതിയ തുറന്ന കത്തിലൂടെയാണ് പരാതിയുടെ വാര്‍ത്ത പുറത്തുവരുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അതേ മാനസികനിലയുള്ള കൂട്ടാളികള്‍ക്കെതിരെ പരാതികള്‍ പുറമെ ഉണ്ടാവുമെന്നും നടി പോസ്റ്റില്‍ കുറിക്കുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസിലാണ് നടി പരാതി നല്‍കിയത്.

TAGS : HONEY ROSE
SUMMARY : Willing to make amends if hurt; Bobby Chemmannur regrets remarks about Honey Rose

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *