ബോബി ചെമ്മണ്ണുരിന്റെ ജാമ്യാപേക്ഷ തള്ളി: 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

ബോബി ചെമ്മണ്ണുരിന്റെ ജാമ്യാപേക്ഷ തള്ളി: 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

കൊച്ചി: സിനിമാനടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ തള്ളി. കേസില്‍ ബോബി ചെമ്മണൂരിനെ എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വിധി കേട്ടതിനു പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കോടതിയില്‍ തലകറങ്ങിവീണ ബോബി കോടതിയില്‍ വിശ്രമത്തിലാണ്. ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റും. കുന്തിദേവി പരാമർശം ദ്വയാർഥപ്രയോഗമാണെന്നും ലൈംഗികച്ചുവയുള്ള പരാമർശമാണെന്നും കോടതിയില്‍ പ്രോസിക്യൂഷൻ വാദിച്ചു.

പ്രതിക്ക് ജാമ്യം നല്‍കരുത്. ജാമ്യം നല്‍കിയാല്‍ അതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതിയില്‍ പ്രോസിക്യൂഷൻ വാദിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി മോശം പരാമർശം നടത്തുന്നവർക്ക് അതു പ്രോത്സാഹനമാകും. പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ട്. സ്വാധീനം ഉള്ളയാളാണെന്നും ഒളിവില്‍ പോകാനിടയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നു രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനൊപ്പം ബോബിയുടെ ജാമ്യഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. അതേസമയം, കേസിലെ പരാതിക്കാരിയായ നടിയുടെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയാണ് നടി രണ്ടു മണിക്കൂറോളം രഹസ്യമൊഴി നല്‍കിയത്. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

TAGS : BOBBY CHEMMANNUR
SUMMARY : Bobby Chemmannur’s bail plea rejected: remanded for 14 days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *