ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി

ബോബി ചെമ്മണ്ണൂരിന് തിരിച്ചടി; ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ബോബി ജയിലില്‍ തുടരേണ്ടി വരും. കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്നാണ് കോടതിയുടെ തീരുമാനം.

അടിയന്തിരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് കോടതി ചോദിച്ചു.
പൊതുവിടത്തില്‍ സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ എന്ന് ഹൈക്കോടതി ചോദിച്ചു. ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ല. സാധാരണക്കാരന്റെ പരിഗണന മാത്രം. പൊതു ഇടങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോൾ സൂക്ഷിക്കണം എന്നും കോടതി ചോദിച്ചു.

തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു.

TAGS : BOBBY CHEMMANNUR
SUMMARY : Bobby Chemmannur’s plea was postponed to Tuesday

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *