അവധി ആഘോഷത്തിനിടെ കാണാതായ 9 വിദ്യാർഥികളുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ

അവധി ആഘോഷത്തിനിടെ കാണാതായ 9 വിദ്യാർഥികളുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ

മെക്സിക്കോ സിറ്റി: മെക്‌സിക്കോയില്‍ അവധി ആഘോഷത്തിനിടെ കാണാതായ 9 വിദ്യാർഥികളുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം കാണാതായ 9 വിദ്യാർഥികളുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട വാഹനത്തിനുള്ളിൽ വിവിധ ബാഗുകളിലാക്കിയ നിലയിൽ കണ്ടെത്തിയത്. മെക്സിക്കോ സിറ്റിയിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള പൂബ്ലെ ആൻർ ഓക്സാക്കായിലെ ദേശീയ പാതയിലാണ് മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെക്സിക്കോയിലെ ലഹരി മരുന്ന് സംഘങ്ങളാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

നാല് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു. കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതില്‍ എട്ട് ജോഡി കൈകളാണ് ഒരു ബാഗില്‍ നിന്ന് കണ്ടെത്തിയത്. രണ്ട് കൈകള്‍ കാറിന്റെ ബുട്ട് ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത് എന്ന് പോലീസ് പറയുന്നു. അതിക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വെടിയേറ്റ് ചിതറിയ നിലയിലാണ് ചില മൃതദേഹഭാഗങ്ങളുള്ളത്.

19 മുതല്‍ 30 വയസ് വരെയാണ് കൊല്ലപ്പെട്ടവരുടെ പ്രായം. ഫെബ്രുവരി 27നാണ് ഇവരെ കാണാതായത്. ത്‌ലാക്‌സാല സ്വദേശികളായ ഈ വിദ്യാര്‍ഥികള്‍ ലോസ് സാക്കപോക്സ്റ്റ്ലാസ് എന്ന ലഹരി കാര്‍ട്ടലിന്റെ ഭാഗമെന്നാണ് സംശയിക്കപ്പെടുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കടല്‍ത്തീരത്തെ അവധി ആഘോഷത്തിനിടെ കഴിഞ്ഞ മാസമാണ് 9 വിദ്യാര്‍ഥികളെ കാണാതായത്. കൊല്ലപ്പെട്ട ഒന്‍പത് പേരില്‍ എട്ട് പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആഞ്ചി ലിസെത്ത് (29), ബ്രെന്‍ഡ മാരിയേല്‍ (19), ജാക്വലിന്‍ ഐലെറ്റ് (23), നൊയ്മി യാമിലേത്ത് (28), ലെസ്ലി നോയ ട്രെജോ (21), റൗള്‍ ഇമ്മാനുവല്‍ (28),റൂബന്‍ അന്റോണിയോ, റോളണ്ടോ അര്‍മാന്‍ഡോ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഫെബ്രുവരി 24ന് അറ്റ്ലിക്സ്‌കായോട്ട്ല്‍ ഹൈവേയിലൂടെ ഈ കാര്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏകദേശം 90 മൈല്‍ അകലെ അറ്റ്ലിക്സ്‌കോ പട്ടണത്തിനടുത്താണ് ഈ ഹൈവേ.
<BR>
TAGS : MEXICO | MURDER | WORLD NEWS
SUMMARY : Bodies of 9 missing students found mutilated

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *