തൊടുപുഴയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

തൊടുപുഴയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. പ്രദേശവാസിയായ സിബി (60) എന്നയാളാണ് മരിച്ചതെന്നാണ് നിഗമനം. റിട്ടയേർഡ് കോർപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. ആളൊഴിഞ്ഞ റബർ തോട്ടത്തില്‍ നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. മാരുതി 800 മോഡല്‍ കാർ ആണ് കത്തിയത്.

സിബിയുടെ മക്കള്‍ എത്തി കാർ തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. സിബി കടയില്‍ നിന്ന് സാധനം വാങ്ങുന്നതിനായാണ് രാവിലെ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. സിബി കാറോടിച്ച്‌ വരുന്നത് നാട്ടുകാരില്‍ ചിലരും കണ്ടിരുന്നു.

വീട്ടില്‍ നിന്ന് നാലുകിലോമീറ്റർ അപ്പുറത്താണ് സിബിയുടെ വീടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പോലീസ് സ്ഥലത്ത് പരിശോധനകള്‍ ആരംഭിച്ചു. ഫോറൻസിക് സംഘം ഉള്‍പ്പെടെ ഉടൻ സ്ഥലത്തെത്തും.

TAGS : LATEST NEWS
SUMMARY : body burnt inside a car in Thodupuzha

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *