കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കാപ്പില്‍ ബീച്ചില്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പരവൂര്‍ സ്വദേശി ശ്രീകുമാറിന്റെ(47) മൃതദേഹമാണ് കണ്ടെത്തിയത്. പൊഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ശക്തിയായ അടിയൊഴുക്കില്‍പ്പെട്ട് ശ്രീകുമാറിനെ ഇന്നലെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് പരവൂര്‍ പുത്തൂര്‍ ഭാഗത്തുനിന്ന് പരവൂര്‍ പോലീസാണ് മൃതദേഹം കണ്ടെത്തിയത്.

കോയമ്പത്തൂരിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പം ഉച്ചകഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ശ്രീകുമാർ വെള്ളത്തിലേക്ക് വീഴുകയും ഒഴുകിപ്പോവുകയുമായിരുന്നു. കായല്പ്പൊഴിയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. എസിവി ന്യൂസ്, പരവൂർ ന്യൂസ്, കേരള കൗമുദി തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവർത്തിച്ച വ്യക്തിയാണ് ശ്രീകുമാർ.

TAGS : JOURNALIST | DEADBODY
SUMMARY : Body of missing journalist found on Capil Beach

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *