ബോട്ടില്‍ നിന്നും കായലിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

ബോട്ടില്‍ നിന്നും കായലിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ബോട്ടില്‍ നിന്നും വേമ്പനാട്ട് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. കുമരകം മുഹമ്മ റൂട്ടില്‍ സർവീസ് ബോട്ടില്‍ നിന്നും കായലിലേക്ക് ചാടിയ ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയന്‍റെ (56, തമ്പി) മൃതദേഹമാണ് കണ്ടെത്തിയത്.

ഫയർഫോഴ്സും സ്കൂബാ ടീം അംഗങ്ങളും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കായലിന്‍റെ മധ്യഭാഗത്ത് ബോട്ട് ചാലിന് സമീപത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

TAGS : LATEST NEWS
SUMMARY : The body of the person who jumped from the boat into the lake was found

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *