സുനിത വില്യംസിന്റെ ബഹിരാകാശ ദൗത്യം ബോയിങ് സ്റ്റാര്‍ലൈനര്‍ മാറ്റിവച്ചു

സുനിത വില്യംസിന്റെ ബഹിരാകാശ ദൗത്യം ബോയിങ് സ്റ്റാര്‍ലൈനര്‍ മാറ്റിവച്ചു

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് അടങ്ങുന്ന സംഘത്തിന്റെ ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാര്‍ലൈനര്‍ വീണ്ടും മാറ്റിവച്ചു. വിക്ഷേപണത്തിന് 3 മിനിറ്റും 51 സെക്കന്‍ഡും മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റിവച്ചത്. ഫ്ലോറിഡയിലെ കെന്നഡ‍ി സ്പേസ് സെന്ററില്‍നിന്ന് ഇന്നലെ രാത്രി 10 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. നാസയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യദൗത്യമാണിത്. യുണൈറ്റഡ് ലോഞ്ച് അലയൻസ് (യു.എൽ.എ.) നിർമിച്ച അറ്റ്‍ലസ് 5 റോക്കറ്റാണ് വിക്ഷേപണവാഹനം.

സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിവരം. രണ്ടാമത്തെ തവണയാണ് സുനിതയുടെ ബഹിരാകാശ ദൗത്യം മാറ്റിവയ്ക്കുന്നത്. മെയ് 7നും സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് ദൗത്യം മാറ്റിവച്ചിരുന്നു. യാത്രയ്ക്കായി സുനിതയും സഹയാത്രികനായ ബുച്ച് വില്‍മോറും പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവച്ചതോടെ ഇവരെ തിരിച്ചിറക്കി. സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാണിത്.
<BR>
TAGS: LATEST NEWS, SUNITA WILLIAMS, BOEING STARLINER. SAPCE MISSION
KEYWORDS:
Boeing Starliner postpones Sunita Williams’ space mission

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *