ബോളിവുഡ് സുന്ദരി ഇനി സന്യാസിനി; മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു

ബോളിവുഡ് സുന്ദരി ഇനി സന്യാസിനി; മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചു

ബോളിവുഡ് നടി മമത കുല്‍ക്കർണി ഇനി ആത്മീയതയുടെ പാതയില്‍. മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തി മമത സന്യാസം സ്വീകരിച്ചു. യാമൈ മമത നന്ദഗിരി എന്ന പേരിലാകും മമത കുല്‍ക്കർണി ഇനി അറിയപ്പെടുക. കിന്നർ അഖാഡയു‌ടെ ഭാഗമായാണ് മമത സന്യാസദീക്ഷ സ്വീകരിച്ചത്.

കഴിഞ്ഞ രണ്ടു വർഷമായി മമത അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. സന്യാസ ദീക്ഷ സ്വീകരിക്കുന്ന ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു. ഏറെക്കാലമായി സിനിമാമേഖലയില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു മമത. വിവാഹത്തിനു ശേഷം ഭർത്താവിനൊപ്പം നടി കെനിയയിലാണു താമസിച്ചിരുന്നത്.

25 വർഷത്തിനുശേഷം ഈ മാസമാദ്യമാണ് താരം ഇന്ത്യയിലെത്തിയത്. മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരിമരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റില്‍ റദ്ദാക്കിയിരുന്നു. 2016 ല്‍ താനെയില്‍നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്.

TAGS : LATEST NEWS
SUMMARY : Bollywood actress Mamata Kulkarni took to asceticism

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *