നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരു മരണം

നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരു മരണം

ബെംഗളൂരു: നാടൻ ബോംബ് തയ്യാറാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒരാൾ മരിച്ചു. ബെംഗളൂരു റൂറലിലെ ഹോസ്‌കോട്ട് ദൊഡ്ഡനല്ലല ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ദൊഡ്ഡനല്ലല സ്വദേശി പവൻ (18) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ പിതാവ് നാഗേഷിന് ഗുരുതര പരുക്കേറ്റു. നാഗേഷിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പവനും നാഗേഷും കാട്ടുപന്നികളെ തുരത്താനാണ് നാടൻ ബോംബ് നിർമിച്ചിരുന്നത്. ബോംബിന് ചുറ്റും ചരട് കെട്ടുന്നതിനിടെ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൻ്റെ തീവ്രതയിൽ വീടിൻ്റെ മേൽക്കൂരയും തകർന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ബെംഗളൂരു റൂറൽ അഡീഷണൽ എസ്പി നാഗേഷും സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. അപകടത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Son dies, father injured severely in country-made bomb blast in Hoskote

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *