തിരുവനന്തപുരത്ത് ബോംബേറ്; രണ്ടു പേര്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് ബോംബേറ്; രണ്ടു പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരുക്ക്. ഇതില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്.

ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. റോഡരികില്‍ നില്‍ക്കുകയായിരുന്ന അഖിലിനും വിവേകിനും നേര്‍ക്ക് നാടന്‍ ബോംബ് എറിയുകയായിരുന്നു.

ബോംബ് വീണ് അഖിലിന്റെ കൈക്ക് ഗുരുതര പരുക്കുണ്ട്. അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അഖിലിനെതിരെ കാപ്പ കേസുകള്‍ അടക്കം നിരവധി കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

TAGS : THIRUVANATHAPURAM | BOMB | INJURED
SUMMARY : Bombed in Thiruvananthapuram; Two people were injured

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *