കളക്‌ട്രേറ്റുകളില്‍ ബോംബ് ഭീഷണി; പോലീസും ബോംബ് സ്വാഡും പരിശോധന നടത്തുന്നു

കളക്‌ട്രേറ്റുകളില്‍ ബോംബ് ഭീഷണി; പോലീസും ബോംബ് സ്വാഡും പരിശോധന നടത്തുന്നു

പാലക്കാട്, കൊല്ലം, കോട്ടയം കലക്റ്ററേറ്റുകളില്‍ ബോംബ് ഭീഷണി. കലക്റ്റർമാരുടെ ഇമെയിലിലേക്കാണ് സന്ദേശം എത്തിയത്. പാലക്കാട് കലക്റ്ററേറ്റില്‍ 2 മണിക്ക് ബോംബ് പെട്ടുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. തമിഴ്നാട് റിട്രീവല്‍‌ ട്രീപ്പിന്‍റെ പേരിലാണ് പാലക്കാട് കലക്റ്ററുടെ മെയില്‍ ഐഡിയിലേക്ക് സന്ദേശം എത്തിയത്. ഇന്ന് രാവിലെ 7.25 നാണ് ഭീഷണി സന്ദേശം എത്തിയത്.

പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി. കളക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും ഓഫീസുകളില്‍ നിന്നും മാറ്റിയായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം പാലക്കാട് ആർഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.

കൊല്ലത്ത്‌ ജില്ലാ കളക്ടർ എൻ ദേവിദാസിന്‍റെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ടർ സിറ്റി പോലീസ് കമ്മീഷ്ണറോട് അന്വേഷണത്തിന് നിർദ്ദേശിച്ചു. തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും കളക്ടറേറ്റിലും പരിസരത്തും പരിശോധന നടത്തി. രണ്ട് മണിക്കൂറോളം നടത്തിയ പരിരോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ശൗക്ക് ശങ്കർ എന്ന യൂട്യൂബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം.

TAGS : LATEST NEWS
SUMMARY : Bomb threat at Collectorates; Police and Bomb Squad conducting inspection

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *